09 May 2024 Thursday

സംസ്ഥാന ബജറ്റിൽ പട്ടാമ്പിക്ക് 11 കോടിയുടെ പദ്ധതികൾക്ക് തുക അനുവദിച്ചു

ckmnews


2024-25 വർഷത്തെ സംസ്ഥാന ബജറ്റിൽ മുഹസിൻ എം.എൽ.എ നിർദ്ദേശിച്ച രണ്ട് പദ്ധതികൾക്കായി 11 കോടി രൂപ അനുവദിച്ചു. കുലുക്കല്ലൂർ പഞ്ചായത്തിന്റെ ദീർഘകാല ആവശ്യമായ മപ്പാട്ടുകര റെയിൽവേ അണ്ടർ ബ്രിഡ്‌ജ് നിർമ്മാണത്തിന് 6 കോടി രൂപയുടെ അനുമതി ലഭിച്ചു. അതോടൊപ്പം തന്നെ കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെൻട്രൽ ഓർച്ചാഡ് നവീകരണത്തിനായി സമർപ്പിച്ച 5 കോടി രൂപയുടെ പദ്ധതിയ്ക്കും തുക അനുവദിച്ചിട്ടുണ്ട്.

പട്ടാമ്പി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ

പാർക്കുകൾ നിർമ്മിക്കുകയും

ടൂറിസം

സാധ്യതകൾ വർദ്ധിപ്പിക്കുകയും

ചെയ്യുന്നതിന്റെ ഭാഗമായി സെൻട്രൽ

ഓർചാർഡ് ഫാം ടൂറിസത്തിന്റെ

ഭാഗമാക്കുമെന്നും എംഎൽഎ അറിയിച്ചു.

എം.എൽ.എ മുഹമ്മദ് മുഹ്സിൻ

നിർദ്ദേശിച്ച 20 പ്രൊപോസലുകളിലാണ് 2

പദ്ധതികൾക്ക് 11 കോടി രൂപയുടെ

അനുമതി ലഭിക്കുകയും മറ്റു പതിനെട്ട് പദ്ധതികളും ബജറ്റിൽ ഇടം പിടിക്കുകയും ചെയ്തത്. ഈ പദ്ധതികൾക്ക് ടോക്കൺ പ്രൊവിഷൻ നൽകിയിട്ടുണ്ട്.