09 May 2024 Thursday

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്നത് വ്യാജ പ്രചരണം; കേസെടുത്ത് കേരള പൊലീസ്, 24 മണിക്കൂറും നിരീക്ഷണം

ckmnews



പത്തനംതിട്ട:ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചെന്ന വ്യാജ പ്രചരണത്തിനെതിരെ കേസെടുത്ത് കേരള പൊലീസ്. കേരള പൊലീസ് ഫേസ്ബുക്കിലൂടെയാണ് വിവരം പങ്കുവച്ചത്. സോഷ്യൽ മീഡിയയിലാണ് സ്ത്രീകളുടെ ചിത്രം ഉപയോഗിച്ചുകൊണ്ട് ശബരിമലയുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണം ശക്തമായത്.


ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ഇരുമുടിക്കെട്ടേന്തിയ 2 യുവതികൾ പതിനെട്ടാം പടിക്ക് സമീപം നിൽക്കുന്നതായുള്ള സെൽഫി വീഡിയോ കൃത്രിമമായി നിർമ്മിച്ചതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.