08 May 2024 Wednesday

തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം:അഞ്ചുപേർക്ക് പരിക്ക്

ckmnews



എടപ്പാൾ:തവനൂർ സെൻട്രൽ ജയിലിൽ തടവുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തടവുകാർ കുളിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് ആദ്യം ഏറ്റുമുട്ടലുണ്ടായത്.പിന്നീട് മൂന്നുതവണകൂടി ഏറ്റുമുട്ടലുണ്ടായി.സംഘർഷത്തിൽ അഞ്ചു പേർക്ക് പരിക്കുണ്ട്.മറ്റു ജയിലുകളിലിൽ നിന്ന് ഇവിടേയ്ക്കു മാറ്റിയ പ്രശ്‌നക്കാരായ തടവുകാരും ഇവിടെയുള്ള തടവുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്.പത്തോളംപേരാണ് സംഘർഷത്തിലേർപ്പെട്ടത്. ഇവർക്കിടയിലെ കുടിപ്പകയാണ് സംഘർഷത്തിനു കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.ജയിൽ ജീവനക്കാർ വളരെ പ്രയാസപ്പെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്.ജയിലിൽ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തത് ഇത്തരം പ്രശ്നങ്ങൾ നേരിടുന്നതിനു തിരിച്ചടിയാണ്. ഇവിടെ നേരത്തെയും തടവുകാർ തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. അഞ്ഞൂറിലധികം തടവുകാരുള്ള ജയിലിൽ 92 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാർ വേണ്ടിടത്ത് 27 പേർ മാത്രമാണുള്ളത്.