09 May 2024 Thursday

ഗവര്‍ണര്‍ സെനറ്റിലേക്ക് നിര്‍ദേശിച്ച എബിവിപി നേതാവ് അറസ്റ്റില്‍

ckmnews


തിരുവനന്തപുരം: ഗവര്‍ണര്‍ കേരള സെനറ്റിലേക്ക് നോമിനേറ്റ് ചെയ്ത എബിവിപി പ്രവര്‍ത്തകന്‍ റിമാന്റില്‍. പന്തളം എന്‍എസ്എസ് കോളേജിലെ വിദ്യാര്‍ത്ഥി സുധി സദനാണ് റിമാന്റില്‍ ആയത്. കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസിലാണ് റിമാന്റ്.

കേസില്‍ മറ്റൊരു എബിവിപി പ്രവര്‍ത്തകനെയും റിമാന്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയായ വിഷ്ണുവിനെയാണ് റിമാന്റ് ചെയ്തത്. സംഘര്‍ഷത്തില്‍ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.


അതേസമയം സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമായി തന്നെ തുടരുകയാണ്. നാളെ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചെത്തും. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് എസ്എഫ്‌ഐ. ഗവര്‍ണര്‍ ഇന്ന് ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനത്ത് തിരിച്ചെത്തും.