09 May 2024 Thursday

ക്രിസ്മസ് കേക്ക് വിപണി ഉണര്‍ന്നു

ckmnews

ക്രിസ്മസ് പ്രമാണിച്ചു കേക്കു വിപണി ഉണര്‍ന്നു. ക്രിസ്മസിനോടനുബന്ധിച്ച്‌ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് പ്ലം കേക്കുകളാണ്.വ്യത്യസ്ത രുചികളിലാണ് ഈ വര്‍ഷവും കേക്കുകള്‍ വിപണിയിലെത്തുന്നത്. പ്ലം കേക്കുകളില്‍ പ്രധാനമായും ഹണി, റിച്ച്‌, ജാക്ക്ഫ്രൂട്ട്, കുല്‍ഫി കേക്ക്, കാരറ്റ്, പൈനാപ്പിള്‍, ഗ്രീന്‍ കേക്ക്, കോഫി തുടങ്ങിയ പേരുകളിലും രുചികളിലുമാണ് കേക്ക് തയാറാക്കുന്നത്. ആര്‍കെജിയും പാലും ചേര്‍ക്കുന്നേതാടൊപ്പം പിസ്ത, ബദാം, ചെറിപ്പഴം തുടങ്ങിയവയും രുചിവൈവിധ്യത്തിന് കേക്കില്‍ ചേര്‍ക്കാറുണ്ട്. 


ക്രിസ്മസ് ദിനത്തിലും അതിന് മുമ്ബും പിമ്ബും ക്രിസ്തീയ ഭവനങ്ങളില്‍ കേക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമാണ്. അതിഥികള്‍ വരുമ്ബോള്‍ വിതരണം ചെയ്യുന്ന പ്രധാനയിനങ്ങളില്‍ ഒന്നായിരിക്കും കേക്ക്. ചിലരെല്ലാം വീടുകളില്‍ ഉണ്ടാക്കുമെങ്കിലും അധികംപേരും കടകളില്‍ നിന്നാണ് വാങ്ങുന്നത്. ഏതാനും വര്‍ഷങ്ങളായി കേക്കിന് മാത്രമായുള്ള കടകളും ടൗണുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബേക്കറികളില്‍ നിന്ന് ബ്രാന്‍ഡഡ് കേക്കുകള്‍ വാങ്ങുന്നവരും കുറവല്ല. ഇതിന് പുറമെയാണ് യു ട്യൂബ് നോക്കി ആളുകള്‍ കേക്കുകള്‍ ഉണ്ടാക്കാന്‍ തുടങ്ങിയത്. ഇത്തരത്തിലുള്ളവര്‍ സ്വന്തം ഉപയോഗത്തിന് പുറമെ ഓര്‍ഡര്‍ പിടിച്ച്‌ വില്‍പ്പന നടത്തുന്നുമുണ്ട്.