09 May 2024 Thursday

ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ രാജി; നഗരസഭാ ചെയർപേഴ്സൺ സ്ഥാനമൊഴിഞ്ഞു

ckmnews



പാലക്കാട്: പാലക്കാട് നഗരസഭാ ചെയർപേഴ്സൺ രാജിവച്ചു. ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭയിലാണ് ചെയർപേഴ്സൺ പ്രിയ അജയനാണ് രാജിവച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആവശ്യാർത്ഥമാണ് രാജി. ചെയർപേഴ്സണെതിരെ ഒരു വിഭാഗം ബിജെപി അംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബിജെപി നേതൃത്വം പ്രിയ അജയനോട് രാജി ആവശ്യപ്പെട്ടത്.