08 May 2024 Wednesday

മഞ്ചേരിയിലെ അപകടം'മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു മകളുടെ നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്കെത്തുന്നത് മജീദിന്റെ മയ്യത്ത്

ckmnews

മഞ്ചേരിയിലെ അപകടം'മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ആരംഭിച്ചു


മകളുടെ നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്കെത്തുന്നത് മജീദിന്റെ മയ്യത്ത്


മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മകളുടെ നിക്കാഹ് ഇന്ന്. മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെയാണ് മജീദിന്റെ അപ്രതീക്ഷമരണം.നിക്കാ​ഹിന് പന്തലുയർന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയത് വീട്ടുകാർക്കും നാട്ടുകാർക്കും തീരാനോവായി മാറി.ഇന്നലെ വൈകുന്നേരമുണ്ടായ അപകത്തിൽ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിയ്ക്കുകയായിരുന്നു. നിലവിൽ മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. 


ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്‌നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂർ ജുമാമസ്ജിദിലും നടക്കും. അതേസമയം, മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രം​ഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് - മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികാരികളുമായുള്ള ചർച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചത്.