09 May 2024 Thursday

വയനാട്ടിലെ കടുവയെ വെടിവെയ്ക്കാന്‍ ഉത്തരവ് ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാം'പ്രതിഷേധവുമായി നാട്ടുകാർ

ckmnews

വയനാട്ടിലെ കടുവയെ വെടിവെയ്ക്കാന്‍ ഉത്തരവ്


ആവശ്യമെങ്കില്‍ വെടിവെച്ച് കൊല്ലാം'പ്രതിഷേധവുമായി നാട്ടുകാർ 


കഴിഞ്ഞ ദിവസം വയനാട്ടില്‍ യുവാവിനെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ കടുവയെ മയക്കു വെടിവെക്കാനും ആവശ്യമെങ്കില്‍ വെടി വെച്ചു കൊല്ലാനും ചീഫ് വൈല്‍ഡ് ലൈഫ്’ വാര്‍ഡന്‍ ഉത്തരവിട്ടു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലെ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന്’ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


കഴിഞ്ഞ ദിവസമായിരുന്നു കൂടല്ലൂർ സ്വദേശിയായ പ്രജീഷ് പാടത്ത് പുല്ലരിയാന്‍ പോയത്. തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് കടുവയെ പിടികൂടണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.


സംഭവത്തില്‍ ആദ്യഘട്ട നഷ്ടപരിഹാരമായ അഞ്ചുലക്ഷം തിങ്കളാഴ്ച നല്‍കും. കൂടാതെ ആശ്രിതന് ജോലിക്ക് ശുപാര്‍ശ നല്‍കുകയും ചെയ്യും. കടുവയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അനുമതി തേടി. കടുവയ്ക്കായി കെണിവയ്ക്കാനാണ് സാധ്യത. കടുവയുടെ കാൽപ്പാടുകൾ നോക്കി, വനംവകുപ്പിന്‍റെ തെരച്ചിലും ഉണ്ടാകും. പാതി ഭക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയതിനാല്‍ തന്നെ പ്രദേശത്ത് ജനങ്ങള്‍ വലിയ ഭീതിയിലാണ്.നരഭോജി കടുവയാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.