09 May 2024 Thursday

തട്ടിക്കൊണ്ടു പോയതും കൊണ്ടുവിട്ടതും ഒരേ സ്ത്രീയല്ലെന്ന് സംശയം'സ്ത്രീയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്

ckmnews

തട്ടിക്കൊണ്ടു പോയതും കൊണ്ടുവിട്ടതും ഒരേ സ്ത്രീയല്ലെന്ന് സംശയം'സ്ത്രീയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്


കൊല്ലം∙ ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരു രേഖാചിത്രം കൂടി പൊലീസ് പുറത്തുവിട്ടു. സംഘത്തിന്റെ ഭാഗമെന്നു സംശയിക്കുന്ന സ്ത്രീയുടെ രേഖാചിത്രമാണ് പുറത്തുവിട്ടത്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിനു പിന്നിലെ പ്രധാന കണ്ണി ഒരു സ്ത്രീയാണെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്കുണ്ട്. വ്യക്തിപരമായ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന സംശയവും ബലപ്പെടുന്നുണ്ട്. കുട്ടിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യം ഒരു ഘട്ടത്തിലും തട്ടിക്കൊണ്ടു പോയവർക്ക് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസിന്റെ അനുമാനം. അതേസമയം, തട്ടിക്കൊണ്ടു പോയ സമയത്ത് മയങ്ങുന്നതിനായി കുട്ടിക്ക് മരുന്നു നൽകിയതായും പൊലീസ് സംശയിക്കുന്നു.