09 May 2024 Thursday

എറണാകുളം കാക്കനാട് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബെവ്‌കോയില്‍ 3000 കുപ്പികള്‍ താഴെവീണ് പൊട്ടി

ckmnews

എറണാകുളം കാക്കനാട് മേഖലയില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.


ബെവ്‌കോയില്‍ 3000 കുപ്പികള്‍ താഴെവീണ് പൊട്ടി


കൊച്ചി: എറണാകുളം കാക്കനാട് മേഖലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇൻഫോപാർക്ക് മേഖലയിൽ 25-ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നുവീണു. ശക്തമായ കാറ്റിൽ ഇൻഫോപാർക്ക് ബെവ്കോ ഔട്ട്ലെറ്റിൽ അലമാരകൾ മറിഞ്ഞ് 3,000-ഓളം കുപ്പികൾ താഴെവീണ് നശിച്ചു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കനത്ത കാറ്റിൽ തൃക്കാക്കരയിലും ചുങ്കത്ത് ലൈനിലും നാശനഷ്ടമുണ്ട്. വൈദ്യുത പോസ്റ്റുകൾ തകർന്നുവീണ് റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ട നിലയിലാണ്. നിലവിൽ പ്രദേശങ്ങളിൽ കാറ്റിനും മഴയ്ക്കും ശമനമുണ്ടെങ്കിലും വരുംമണിക്കൂറിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.