09 May 2024 Thursday

സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു:പവന് 45,280 രൂപയിലെത്തി

ckmnews

സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു:പവന് 45,280 രൂപയിലെത്തി


സ്വർണ്ണ വില റോക്കറ്റ് പോലെ കുതിക്കുകയാണ്.ഒക്ടോബർ മാസം ഒന്നാം തീയ്യതി 42080 രൂപായായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളിൽ അത് ഏറിയും കുറഞ്ഞും വന്നു.കഴിഞ്ഞ പന്ത്രണ്ടാം തീയ്യതിക്ക് ശേഷം സ്വർണ്ണത്തിന്റെ വില ഒരു തവണ മാത്രമാണ് കുറഞ്ഞത്.നാൽപ്പത്തിമുവ്വായിരവും കടന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില ഇന്ന് നാൽപ്പത്തിഅയ്യായിരത്തിന് മുകളിലാണ്


45120 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന്റെ വില. അതായത് ഗ്രാമിന് 5,640 രൂപ. എന്നാൽ ഇന്ന് സ്വർണ്ണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. അതായത് ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയും. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. കഴിഞ്ഞ മാസത്തിലെ അവസാന ദിനങ്ങളുടെ തുടർച്ചയായി ഒക്ടോബറിന്റെ ആദ്യ ദിനങ്ങളിലും സ്വർണ വിലയില്‍ വലിയ ഇടിവായിരുന്നു രേഖപ്പെടുത്തിയത്.ഒക്ടോബർ അഞ്ചാം തീയ്യതിയാണ് സ്വർണ്ണം ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. ഗ്രാമിന് 5,240 രൂപയും പവന് 41,920 രൂപയും. എന്നാൽ ആ വില 12 തീയ്യതിയാകുമ്പോഴേക്കും 43000ന് മുകളിലെത്തി. പവന് 1,120 രൂപയാണ് ശനിയാഴ്ച വര്‍ധിച്ചത്. അതോടെ സ്വർണ്ണ വില 44,320ലേക്കെത്തി.