09 May 2024 Thursday

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; ശനിയാഴ്ച മറ്റൊരു ന്യൂനമർദ്ദം, ശക്തമായ കാറ്റിനും സാധ്യത

ckmnews

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ; ശനിയാഴ്ച മറ്റൊരു ന്യൂനമർദ്ദം, ശക്തമായ കാറ്റിനും സാധ്യത


തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടി മിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേ​ഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്ക് കിഴക്കൻ അറബിക്കടലിനും തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നു. വരും മണിക്കൂറുകളിൽ പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദ്ദം ആവും.