09 May 2024 Thursday

മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷത്തിന് തടക്കമായി

ckmnews


ചങ്ങരംകുളം:മൂക്കുതല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന് തുടക്കമായി. 15 മുതല്‍ 24 വരെയാണ് ആഘോഷം. സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മലബാർ ദേവസ്വം ബോർഡംഗം മാമ്പറ്റ രാധ അധ്യക്ഷയായി. നന്നംമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി പ്രവീൺ, ദേവസ്വം ചെയർമാൻ കെ പി വത്സലൻ, കെ വി സേതുമാധവൻ, ടി ആനന്ദകുമാർ,കൊച്ചുകുട്ടി, പി എൻ കൃഷ്ണമൂർത്തി, പി ശങ്കരനാരായണൻ, മേൽശാന്തി ഏർക്കര രാമൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.തുടര്‍ന്ന് കലാമണ്ഡലം ആശ അനിലിൻ്റെ ഓട്ടന്‍തുള്ളല്‍ നടന്നു. അവതരിപ്പിക്കും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ നടക്കും.