08 May 2024 Wednesday

ദേശീയപാത കലിങ്ക് നിർമ്മാണം ആശാസ്ത്രീയം:വിശദീകരണം തേടി ഹൈക്കോടതി

ckmnews


മലപ്പുറം വെളിയങ്കട് ഉമർ ഖാസി ജുമാമസ്ജിദ് ഖബർ സ്ഥാനിന് മുമ്പിലായി ദേശീയപാത അതോറിറ്റി ആശാസ്ത്രീയമായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന കലിങ്കിന്‌ (കലിങ്ക് നമ്പർ 330.870)എതിരെ വെളിയങ്കോട് മഹല്ല് ജമാഅത്ത് കമ്മിറ്റി കേരള ഹൈക്കോടതിയിൽ അഡ്വ: അസ്ഹദ് അഹമ്മദ്, അഡ്വ: മെഹന ഇബ്രാഹിം എന്നിവർ മുഖേന നൽകിയ പരാതിയിൽമേൽ മലപ്പുറം ജില്ലാ കലക്ടർ, ഡിസ്റ്റാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി എന്നിവരോട് നേരിട്ട് സ്ഥലം സന്ദർശിച്ചു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി ജസ്റ്റിസ് എൻ. നാഗരേഷ് ഉത്തരവിട്ടു.ആശാസ്ത്രീയമായ കലിങ്ക് നിർമ്മാണത്തോടെ മഴവെള്ളത്തോടൊപ്പം വെളിയംകോട് മേഖലയിൽ നിന്നുള്ള മാലിന്യവും അങ്ങാടിയിൽ നിന്നുള്ള ഹോട്ടലുകൾ, മത്സ്യ മാംസ കേന്ദ്രങ്ങളിൽ നിന്നുള്ള മിലിന ജലവും ഖബർസ്ഥാനിൽ എത്തിചേരും എന്നത് പ്രഥമ ദൃഷ്ട്യ നാഷണൽ ഹൈവേ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാൻ വൈമനസ്യം കാണിച്ചതോടെയാണ്  കോടതിയെ സമീപിച്ചതെന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.ദേശീയ പാതയിലെ കലുങ്ക് നിർമാണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി നേരത്തെ സിഎൻടിവി വാർത്ത നൽകിയിരുന്നു.