09 May 2024 Thursday

എറണാകുളം– കണ്ണൂർ ഇന്റർസിറ്റിക്ക്; പട്ടാമ്പിയിൽ സ്റ്റോപ്പ്

ckmnews



പട്ടാമ്പി ∙ എറണാകുളം– കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിന് പട്ടാമ്പിയിൽ സ്റ്റോപ്പ്. റെയിൽവേ തീരുമാനത്തിൽ പട്ടാമ്പിക്ക് ആഹ്ലാദം. പരീക്ഷണാടിസ്ഥാനത്തിൽ ഇൗ മാസം 18 മുതലാണ് ഇന്റർസിറ്റി എക്സ്പ്രസിന് റെയിൽവേ പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ എറണാകുളത്തുനിന്ന് കണ്ണൂരിലേക്കുളള ഇന്റർസിറ്റിക്ക് രാവിലെ 8.24നാണ് പട്ടാമ്പിയിൽ സ്റ്റോപ്പ്. കണ്ണൂരിൽനിന്ന് എറണാകുളത്തേക്ക് പോകുന്ന വണ്ടി വൈകിട്ട് 5.22ന് പട്ടാമ്പിയിൽ നിർത്തും. പട്ടാമ്പിയിൽ നിന്ന് രാവിലെ കോഴിക്കോട് ഭാഗത്തേക്കും, വൈകിട്ട് തിരിച്ചും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ് റെയിൽവേ തീരുമാനം. 


രാവിലെ 7.45ന് തൃശൂർ കണ്ണൂർ പാസഞ്ചർ വണ്ടി പോയാൽ പട്ടാമ്പിക്കാർക്ക് കോഴിക്കോട്ടേക്കുള്ള യാത്രയ്ക്ക് പിന്നീട് 11 മണിക്കുള്ള ഏറനാട് എക്സ്പ്രസ് കാത്തിരിക്കേണ്ട സ്ഥിതിയായിരുന്നു നിലവിൽ . ഇതിനിടയിൽ 8. 24നുള്ള ഇന്റർസിറ്റിയുടെ സ്റ്റോപ്പ് വർ‌ഷങ്ങളായി പട്ടാമ്പിയിലെ റെയിൽവേ യാത്രക്കാർ ആവശ്യപ്പെടുന്നതാണ്. പാലക്കാട്, ഷൊർണൂർ, തൃശൂർ ഭാഗങ്ങളിൽ‌ നിന്ന് രാവിലെ പട്ടാമ്പിക്ക് ജോലി ആവശ്യാർഥവും മറ്റും സ്ഥിരം വരുന്നവർക്കും, വൈകിട്ട് തിരിച്ച് പോകുന്നവർക്കും സ്റ്റോപ്പ് വലിയ പ്രയോജനം ചെയ്യും.