08 May 2024 Wednesday

ബസ് കാത്തുനിന്ന പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാറിൽ ലിഫ്റ്റ് കൊടുത്ത് യാത്രാമദ്ധ്യേ ലൈംഗികാതിക്രമം പാലക്കാട് മുണ്ടക്കോട്ടുകുർശ്ശിസ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

ckmnews


മലപ്പുറം:കോട്ടപ്പടിയിൽ ട്യൂഷൻ കഴിഞ്ഞ് വീട്ടിൽ പോവുന്നതിനായി ബസ് കാത്തു നിൽക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത കുട്ടിയെ ലിഫ്റ്റ് കൊടുത്ത് കാറിൽ കയറ്റി കാറിൽ വെച്ച് കുട്ടിയുടെ നേരേ ലൈംഗികാതിക്രമം നടത്തിയയാളെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതിന്

പാലക്കാട് മുണ്ടക്കോട്ടുകുർശ്ശി കള്ളിവളപ്പിൽ ഹൈദറിൻ്റെ മകൻ ഇബ്രാഹിം സഖാഫി (46)നെയാണ് 

മലപ്പുറം സബ് ഇൻസ്‌പെക്ടർ വി.ജിഷിലിന്റെ നേതൃത്വത്തിൽ എ എസ് ഐ തുളസി പി കെ, സി പി ഒ മാരായ ജസീർ കെ.കെ ,രഞ്ജിത്ത്.ആർ , അനീഷ് ബാബു കെ.കെ എന്നിവരടങ്ങുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയെ ഫോൺ നമ്പർ വാങ്ങി വഴിയിൽ ഇറക്കിവിട്ടു.സംഭവത്തിന് തട്ടിക്കൊണ്ടു പോകൽ പോക്സോ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ മലപ്പുറം മജിസ്ട്രേറ്റ് കൃഷ്ണനുണ്ണി റിമാൻ്റ് ചെയ്ത് ജയിലിലടച്ചതായും പോലീസ് അറിയിച്ചു.