26 April 2024 Friday

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു

ckmnews

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് പരിശോധന നടത്തിയത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും ആരോഗ്യനില മോശമായിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനാല്‍ അദ്ദേഹം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയും.

അദ്ദേഹത്തിന്റെ ഭാര്യ ഉഷ നായിഡുവും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവാണ്. അവരും സ്വയം നിരീക്ഷണത്തില്‍ കഴിയുമെന്ന് ഉപരാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.