27 April 2024 Saturday

കര്‍ഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധിച്ചു

ckmnews

*കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം* 


പെരുമ്പടപ്പ് - കേന്ദ്ര സർക്കാറിൻ്റെ കർഷക വിരുദ്ധ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ്സ് പൊന്നാനി  നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ പെരുമ്പടപ്പിലെ ചെറവല്ലൂർ - ആമയം കോൾ പടവിൽ പ്രതിഷേധം സംഘടിപ്പിച്ചു.ഇന്ത്യാ ഗവൺമെൻ്റ് കാർഷിക ബില്ലുകൾ പാസ്സാക്കുക വഴി ഇന്ത്യൻ കർഷകരുടെ മരണ വാറണ്ടിൽ ഒപ്പ് വെച്ചിരിക്കുകയാണന്നും , വൻകിട കോർപ്പറേറ്റുകൾക്ക് വിറ്റ് തുലക്കാൻ വഴിവെച്ചിരിക്കുകയാണന്നും സമരം ഉദ്ഘാടനം ചെയ്ത കൊണ്ട് വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പറഞ്ഞു . യൂത്ത് കോൺഗ്രസ്സ് അസംബ്ലി പ്രസിഡൻ്റ് വിനു എരമംഗലം അധ്യക്ഷത വഹിച്ചു .നിയമങ്ങളും , ചട്ടങ്ങളും കാറ്റിൽ പരത്തി മോദി സർക്കാർ പാസ്സാക്കിയ കർഷക ബിൽ , രാജ്യത്ത് 80 ശതമാനം വരുന്ന ചെറുകിട കർഷകരുടെ ആവശ്യങ്ങളും ,അവകാശങ്ങളും അവഗണിച്ച് കൊണ്ടും ആശങ്കകൾ പരിഹരിക്കാതെയാണന്നും, എല്ലാ മേഖലയിലും കോർപ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും കൂട്ടി ചേർത്തു .പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് കെ.ടി.റസാഖ് ,യു.ഡി.എഫ് . പെരുമ്പടപ്പ് മണ്ഡലം ചെയർമാൻ ,സൈനുദ്ധീൻ ചെറവലൂർ ,അഹമ്മദ് മാസ്റ്റർ , കെ. എസ്. യു. ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ , യൂത്ത് കോൺഗ്രസ്റ്റ് മണ്ഡലം പ്രസിഡൻ്റുമാരായ  ഫാരിസ് ആമയം , ജയറാം മാരാത്ത് , ഹൈബൽ പാലപ്പെട്ടി , വാർഡ് മെമ്പർ ഫാത്തിമ , ജലാൽ ആമയം ' മജീദ് പാണക്കാട് , ജയദേവൻ കോടത്തൂർ , ഫാരിസ് കോടത്തൂർ സാബിർ വാഴക്കാട് , തുടങ്ങിയവർ സംസാരിച്ചു .