09 May 2024 Thursday

കരിപ്പൂരിൽ വൻ സ്വർണവേട്ട: രണ്ട് പേര്‍ പിടിയില്‍

ckmnews


കോഴിക്കോട് : കരിപ്പൂരില്‍ 

ദുബായിൽനിന്നും എത്തിയ മലപ്പുറം സ്വദേശികളായ  രണ്ടു യാത്രക്കാരിൽ നിന്ന്  ഏകദേശം  ഒരു കോടി രൂപ വിലമതിക്കുന്ന 1838 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി.വള്ളൂമ്പ്രം സ്വദേശി നൂരേമൂച്ചി മുഹമ്മദ് ഷാഫി (33) പാങ്‌ സ്വദേശി ചകിടിപ്പുറം സബീബില്‍ (28) എന്നിവരാണ് ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി പിടിയിലായത് .

ചൊവ്വാഴ്ച്ച  രാത്രി സ്‌പൈസ് ജെറ്റ് എയർലൈൻസ് വള്ളവിമാനത്തിലെത്തിയ  മുഹമ്മദ്‌ ഷാഫിയില്‍ നിന്നും   ഏകദേശം  70 ലക്ഷം രൂപ വില മതിക്കുന്ന 1260 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ബുധനാഴ്ച്ച  രാവിലെ ഇൻഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ സബീബിൽ നിന്ന് ഏകദേശം 30  ലക്ഷം രൂപ വിലമതിക്കുന്ന 578  ഗ്രാം സ്വർണ്ണമിശ്രിതമടങ്ങിയ രണ്ടു ക്യാപ്സ്യൂളുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

അസിസ്റ്റന്റ് കമ്മിഷണർ 

സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ  എബ്രാഹം കോശി, ടി. എസ്. ബാലകൃഷ്ണൻ, അനൂപ് പൊന്നാരി, ടി.. എൻ. വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ ഇൻസ്‌പെക്ടർമാരായ  പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർ  ലില്ലി തോമസ് എന്നിവർ അടങ്ങുന്ന സംഘമാണ്  പ്രതികളെ  പിടികൂടിയത്.