09 May 2024 Thursday

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു പവന് 44,480

ckmnews

സംസ്ഥാനത്ത് സ്വര്‍ണവില വർധിച്ചു

പവന് 44,480


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വര്‍ധിച്ചു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. 44,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 30 രൂപവർധിച്ച് 5,560 ആയി.

മൂന്ന് ദിവസങ്ങളായി ചാഞ്ചാട്ടമേതുമില്ലാതെ നിൽക്കുന്ന സ്വർണവിലയാണ് ഇന്ന് വര്‍ധിച്ചത്. പവന് 44560 രൂപയിൽ തുടങ്ങി, ജൂൺ മാസം രണ്ടാം തീയതിയിൽ 44,800 രൂപ എന്ന നിലയിൽ വർധിച്ചിരുന്നു.