പെരുമ്പടപ്പിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ചികിത്സ തേടിയത് 200 ലതികം ആളുകൾ

എരമംഗലം:വിവാഹത്തിൽ ങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ യേറ്റ സംഭവത്തിൽ കൂടുതൽ പേർ ചികിത്സ തേടി ആശുപത്രിയിൽ.ഇന്നലെയും ഇന്നുമായി 200 ലതികം ആളുകളാണ് ദേഹാസ്വസ്ഥതയെ തുടർന്ന് ചികിത്സ തേടിയത്.പനി വയറിളക്കം ചർദ്ധി തുടങ്ങിയ ലക്ഷണങ്ങളായാണ് കുട്ടികൾ അടക്കമുള്ളവർ ആശുപത്രിൽ എത്തിയത്.ശനിയാഴ്ച വൈകിയിട്ട് എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ഐരൂർ സ്വദേശിയുടെ വീവാഹ ചടങ്ങിൽ പങ്കെടുത്തവരാണ് ചികിത്സ തേടിയെത്തിയത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 100 ലതികം പേരാണ് ഇന്നലെയും ഇന്നുമായി ചികിത്സ തേടിയത്.പൊന്നാനി താലൂക്ക് ആശുപത്രിയിലും മാറഞ്ചേരിയിലും ആയി നിരവധി പേർ ഇപ്പോഴും രോഗലക്ഷണങ്ങളുമായി എത്തുന്നുണ്ടെന്നാണ് വിവരം.കൂടുതൽ പേരും പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ ആണ് ചികിത്സ തേടി എത്തുന്നത്.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും താലൂക്ക് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അത് ഉപയോഗപ്പെടത്തണമെന്നും ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ എകെ സുബൈർ പറഞ്ഞു.വിവാഹ ചടങ്ങിൽ മന്തി റൈസിനൊപ്പം കൊടുത്ത മയോണിസ് കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് എന്നാണ് പ്രാഥമിക നിഗമനം.സംഭവത്തിൽ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്