28 September 2023 Thursday

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ

ckmnews

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ


എരമംഗലം:പെരുമ്പടപ്പിൽ  ഭക്ഷ്യവിഷബാധയേറ്റ് നരവധി പേർ ചികിത്സ തേടി.കഴിഞ്ഞ ദിവസം എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന

അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. പനിയും ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40 ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരും ഉണ്ട്.കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്