08 May 2024 Wednesday

12 കോടിയുടെ ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന് വിഷു ബംബർ ഭാഗ്യവാനെ തേടി ഏജന്റ്

ckmnews

12 കോടിയുടെ ഒന്നാം സമ്മാനം തിരൂരില്‍ വിറ്റ ടിക്കറ്റിന്


വിഷു ബംബർ ഭാഗ്യവാനെ തേടി ഏജന്റ്


തിരുവനന്തപുരം: വിഷു ബംപറിന്റെ 12 കോടി രൂപയുടെ ഒന്നാം സമ്മാനം മലപ്പുറം തിരൂരില്‍ വിറ്റ ടിക്കറ്റിന്. ആദര്‍ശ് സി കെ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എന്നാല്‍ ആരാണ് വിഷു ബംപര്‍ ജേതാവ് എന്ന് വ്യക്തമായിട്ടില്ല.VE 475588 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ. 


ഉച്ചയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ ഒരു കോടിരൂപ വീതം ആറുപേര്‍ക്ക് ലഭിക്കും. VA 513003, VB 678985, VC 743934, VD 175757, VE 797565, VG 642218 എന്നി നമ്പറുകളിലെ ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം.

വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്. 


തുകയുടെ 10% ഏജന്‍സി കമ്മിഷനായി പോകും. ശേഷിക്കുന്ന തുകയില്‍ 30% നികുതി കഴിഞ്ഞിട്ടുള്ള തുക ഒന്നാം സമ്മാനക്കാരന് ലഭിക്കും. അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.