26 April 2024 Friday

പുതിയിരുത്തിയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ckmnews

പുതിയിരുത്തിയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു


എരമംഗലം:പുതിയിരുത്തിയിൽ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു.ചാവക്കാട് പൊന്നാനി ദേശീയപാതയിൽ പുതിയിരുത്തിയിലാണ്  ലോറി ഡ്രൈവറായ കർണാടക ഉഡുപ്പി ആറാടി സ്വദേശി ബി.എൻ.അഹ്മദ് സാഹിബ് മകൻ ഷാഹിദ് (46)കുഴഞ്ഞ് വീണ് മരിച്ചത്.സംഭവ സ്ഥലത്തെത്തിയ മെട്രോ ആംബുലൻ പ്രവർത്തകർ ഉടൻ വെളിയംകോട് ആസ്പെൽ മെഡിസിറ്റി ആശുപത്രിയിലും വിദഗ്ധ ചികിത്സക്കു വേണ്ടി ഹയാത്ത് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു