09 May 2024 Thursday

പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഞെട്ടിക്കുന്ന അപകടം കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് നവജാതശിശുവും കുഞ്ഞിന്റെ അമ്മൂമ്മയും ഓട്ടോ ഡ്രൈവറും മരിച്ചു മാതാപിതാക്കള്‍ക്ക് പരിക്ക്

ckmnews

തിരുവനന്തപുരം : പള്ളിപ്പുറത്ത് ദേശീയപാതയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. നവജാതശിശുവിന് ജീവൻ നഷ്ടമായതിന് പിന്നാലെ ഓട്ടോ ഡ്രൈവറും കുഞ്ഞിന്റെ അമ്മയുടെ അമ്മയും മരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർ സുനിൽ (34), നവജാത ശിശുവിൻ്റെ അമ്മയുടെ അമ്മ ശോഭ എന്നിവരാണ് മരിച്ചത്.


അഞ്ചുദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് അപകടത്തിൽ ആദ്യം മരിച്ചത്. മണമ്പൂർ സ്വദേശികൾ സഞ്ചരിച്ച ഓട്ടോയിൽ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ്സ് ഇടിച്ചുകയറുകയായിരുന്നു. പ്രസവാനന്തരം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.


മരിച്ച കുഞ്ഞിൻ്റെ മാതാപിതാക്കൾക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരും ആശുപത്രിയിൽ ചികിത്സയിലാണ്. കെഎസ്ആർടിസി ബസ് യാത്രികരിൽ പലർക്കും പരുക്കേറ്റതായാണ് ലഭ്യമാകുന്ന വിവരം.