01 December 2023 Friday

വർഷങ്ങളുടെ കാത്തിരിപ്പ്:മാറഞ്ചേരി തണ്ണീർപന്തൽ വെളിയങ്കോട് റോഡിലെ യാത്രാക്ലേശതിന് പരിഹാരം

ckmnews

വർഷങ്ങളുടെ കാത്തിരിപ്പ്:മാറഞ്ചേരി തണ്ണീർപന്തൽ വെളിയങ്കോട് റോഡിലെ യാത്രാക്ലേശതിന് പരിഹാരം


എരമംഗലം:വർഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുന്ന മാറഞ്ചേരി തണ്ണീർപന്തൽ വെളിയങ്കോട് റോഡ് (പയ്യപ്പള്ളി മുഹമ്മദ് കുട്ടി സ്മാരകം റോഡ്)

ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് ഡ്രൈനേജ്,കോൺഗ്രീറ്റ് ,റീടാറിങ്  വർക്കുകളുടെ പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ 

എ കെ സുബൈർ നിർവഹിച്ചു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ പോയത് അധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ്  സെമീറ ഇളയോടൊത്ത് ഗ്രാമപഞ്ചായത്ത് അംഗം സുലൈഖാ റസാക്ക് ആശംസകൾ നേർന്നു.വാർഡ് മെമ്പർ   മെഹറലി കടവ് സ്വാഗതവും മെമ്പർ  പ്രജില ഗഫൂർ നന്ദിയും പറഞ്ഞു.വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.വർക്ക് സമയബന്ധിതമായി തീർക്കാൻ ഡിവിഷൻ മെമ്പർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു