26 April 2024 Friday

ആരോഗ്യ ജാഗ്രത - മാലിന്യ സംസ്കരണ പ്രവർത്തനം ഊർജ്ജിതമാക്കി വെളിയകോട് ഗ്രാമ പഞ്ചായത്ത്

ckmnews

ആരോഗ്യ ജാഗ്രത - മാലിന്യ സംസ്കരണ പ്രവർത്തനം ഊർജ്ജിതമാക്കി വെളിയകോട്  ഗ്രാമ പഞ്ചായത്ത്  


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  ആരോഗ്യ ജാഗ്രത മാലിന്യ സംസ്കരണ കാമ്പയിൽ ഊർജ്ജിതമാക്കാൻ ഗ്രാമ പഞ്ചായത്ത്  തല യോഗത്തിൽ തീരുമാനിച്ചു.യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു  ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്  അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്  അസിസ്റ്റന്റ് ഡയറക്ടറും ആരോഗ്യ ജാഗ്രത  ജില്ലാ നോഡൽ ഓഫീസറുമായ  അബു ഫൈസൽ മുഖ്യ പ്രഭാഷണവും പദ്ധതി വിശദീകരണം നടത്തി.വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകര്‍ച്ച വ്യാധികളെ തടയുക മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിനും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി  കൊണ്ട് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതൽ  ശക്തിപ്പെടുത്തി.നാല് ഗ്രൂപ്പുകളായി തിരിച്ച്  മുഴുവൻ  വീടുകളിൽ നിന്നും സ്ഥാപനങ്ങളിൾ  നിന്നും വാതില്‍പ്പടി ശേഖരണം നടത്തി സമയ പരിധിക്കുള്ളിൽ ഡോർ ടു ഡോർ കളക്ഷൻ  പൂർത്തീകരിച്ചു  കൊണ്ടുള്ള  പ്രവർത്തനങ്ങളാണ്  ആരോഗ്യ ജാഗ്രത മാലിന്യ സംസ്കരണ  ക്യാമ്പയിനിലൂടെ  ഗ്രാമ പഞ്ചായത്ത്  ലക്ഷ്യമിടുന്നത്.ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി ടി.കവിത സ്വാഗതമാശംസിച്ച  ചടങ്ങിൽ  സ്റ്റാൻ്റിംഗ് കമ്മിറ്റി  ചെയർമാന്മാരായ സെയ്ത് പുഴക്കര ,മജീദ് പാടിയോടത്ത് , റംസി റമീസ് , ഐ. ആർ.ടി.സി. ജില്ലാ കോ- ഓർഡിനേറ്റർ സുധീഖ് ചേകവർ ആർ.ജി.എസ്.എ. കോ - ഓർഡിനേറ്റർ  സാഹിർ  തുടങ്ങിയവർ  സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്  ജൂനിയർ സൂപ്രണ്ടും , പഞ്ചായത്ത് തല കോ -ഓർഡിനേറ്ററുമായ  അരുൺലാൽ  , ഗ്രാമ പഞ്ചായത്ത്  ജനപ്രതിനികൾ , കൃഷി ഓഫീസർ  ലമീന എച്ച് . ഐ . ജോയ് ജോൺ,വി.ഇ.ഒ . ജയേഷ് ,  എം.ജി.എൻ. ആർ.ജി.എസ് . പ്രതിനിധി പ്രഷീന , സി. സി. എസ് .ചെയർപേഴ്സൺ   പുഷ്പലത ആർ.ജി.എസ്.എ . കോ - ഓർഡിനേറ്റർ സാഹിർ, ക്ലസ്റ്റർ കോഡിനേറ്റർ  ഭരതൻ , ഹരിത കർമ്മ സേന പഞ്ചായത്ത് തല  കോ - ഓർഡിനേറ്റർ  ഫാത്തിമ , ഹരിത സേന അംഗങ്ങൾ. തുടങ്ങിയവർ പങ്കെടുത്തു.ഗ്രാമ പഞ്ചായത്തിൻ്റെ           ആരോഗ്യ ജാഗ്രത  - മാലിന്യ സംസ്കരണ  പ്രവർത്തങ്ങൾക്ക്  മുഴുവൻ ജനങ്ങളുടെയും ,പിന്തുണയും സഹകരണവും ,ഉണ്ടാവണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  അഭ്യർത്ഥിച്ചു .