08 May 2024 Wednesday

വർക്ക് ഷോപ്പ് പെർമിറ്റിന് കൈക്കൂലി; നിലമ്പൂർ നഗരസഭാ എഞ്ചിനീയറെ വിജിലൻസ് കൈയ്യൊടെ പിടികൂടി

ckmnews


മലപ്പുറം നിലമ്പൂർ നഗരസഭയിൽ കൈക്കൂലി വാങ്ങിയ എഞ്ചിനീയർ വിജിലൻസ് പിടിയിൽ. സി അഫ്സൽ ആണ് 5000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്. വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

10000 രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഫസൽ പിടിയിലാവുന്നത്.