01 May 2024 Wednesday

വീടിനു സമീപത്തുവച്ച് അബദ്ധത്തിൽ ഷോക്കേറ്റു; സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗത്തിന് ദാരുണാന്ത്യം

ckmnews



കണ്ണൂർ∙ സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.കെ.ശശി ഷോക്കേറ്റു മരിച്ചു. വീടിനു സമീപത്തു വച്ചാണ് അബദ്ധത്തില്‍ ഷോക്കേറ്റത്. ഉടന്‍ തന്നെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുന്‍ ആറളം പഞ്ചായത്ത് അംഗവും ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറിയുമാണ്. ഭാര്യ: പുഷ്പ. മക്കള്‍: അനുവിന്ദ്, അനുവര്‍ണ്ണ.