26 April 2024 Friday

സംയുക്ത ഈദ് ഗാഹ് പെരുന്നാൾ ദിനത്തിൽ പാലസ് അങ്കണത്തിൽ നടക്കും

ckmnews


മാറഞ്ചേരി:മാറഞ്ചേരിയിലെ വിവിധ മഹല്ലുകളുടെയും സംഘടനകളുടെയും കൂട്ടായ്മയായ "ഒരുമ - മാറഞ്ചേരി"സംഘടിപ്പിക്കുന്ന സംയുക്ത ഈദ് ഗാഹ് മാറഞ്ചേരി പാലസ് ഓഡിറ്റോറിയം അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ചെറിയ പെരുന്നാൾ ദിനത്തിൽ നടക്കുന്ന ഈദ് ഗാഹിൽ  രാവിലെ 8 മണിക്ക് നമസ്കാരം ആരംഭിക്കും.പെരുന്നാൾ നമസ്കാരത്തിനും ഖുത്തുബക്കും യുവ പണ്ഡിതനും എം.എസ്.എം. സംസ്ഥാന സമിതി അംഗവുമായ നാസിം റഹ്മാൻ എടത്തു നാട്ടുകര നേതൃത്വം നൽകും.ഈദ് ഗാഹിലേക്ക് വരുന്നവർ മുസല്ല കരുതേണ്ടതാണ്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവുമുണ്ടായിരിക്കും.ഒരുമ മാറഞ്ചേരിയുടെ  നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന ഗൈഡൻസ് ക്ലാസ്സും കരിയർ ട്രൈനിംഗും മറ്റ് സംഘടനകളുമായി സഹകരിച്ച് ഈവർഷവും വിപുലമായി നടത്തുന്നതിനും തീരുവാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.ഒരുമ രക്ഷാധികാരി വി ഇസ്മായിൽ മാസ്റ്റർ,ചെയർമാൻ ഇ.എം.മുഹമ്മദ്,കൺവീനർ എ. അബ്ദുൾ ലത്തീഫ്,എക്സി.മെമ്പർമാരായ അബ്ദുൾ ലത്തീഫ് സുല്ലമി . എൻ.കെ. റഹീം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു