27 April 2024 Saturday

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ വിതരണം ചെയ്തു.

ckmnews

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മത്സ്യ തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ  വിതരണം ചെയ്തു.


എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്  2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നല്കുന്ന  മത്സ്യ വിപണന  തൊഴിലാളികൾക്ക്  മോട്ടോർ  സൈക്കിൾ വിതരണം ചെയ്തു.വിതരണ  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു  നിർവ്വഹിച്ചു.നാല്  ഘട്ടങ്ങളിലായി 18 മോട്ടോർ  സൈക്കിളുകളാണ് വിതരണം ചെയ്തത്.ആദ്യ ഘട്ട വിതരണം  നേരത്തെ നടത്തിയിരുന്നു.വ്യത്യസ്ത  ദിവസങ്ങളിലായി മൂന്ന്  ഘട്ടങ്ങളിലായി നടന്ന വിതരണ ചടങ്ങിൽ   വൈസ് പ്രസിഡൻ്റ്  ഫൗസിയ വടക്കേപ്പുറത്ത് ,വികസന സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് ,ആരോഗ്യ - വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാൻ സെയ്ത് പുഴക്കര ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹുസൈൻ പാടത്തകായിൽ, മുസ്തഫ മുക്രിയത്ത് ,താഹിർ തണ്ണിത്തുറക്കൽ , ഷരീഫ മുഹമ്മദ് , റമീന ഇസ്മയിൽ ,സുമിത രതീഷ് ,ഹസീന ഹിദായത്ത് , സബിത പുന്നക്കൽ , റസ്ലത്ത്  സെക്കീർ , ഷീജ സുരേഷ് , കെ.വേലായുധൻ ,പഞ്ചായത്ത് സെക്രട്ടറി ,വി.വി.ഉണ്ണികൃഷ്ണൻ ,അസിസ്റ്റന്റ് സെക്രട്ടറി  കവിത - ടി.  എന്നിവർ സംസാരിച്ചു .ഫിഷറീസ് ഓഫീസർ . എ .എ  സുലൈമാൻ  പദ്ധതി വിശദീകരിച്ചു.2022 - 23  വാർഷിക പദ്ധതിയിൽ മത്സ്യമേഖലയിൽ വ്യത്യസ്ത  പദ്ധതികൾക്കായി  17 ലക്ഷം  രൂപ വകയിരുത്തിയിരുന്നു.മോട്ടോർ സൈക്കിൾ മത്സ്യ തൊഴിലാളി  കുടുംബങ്ങൾക്ക്  വാട്ടർ ടാങ്ക് ,  ഐസ് ബോക്സ് ,വിദ്യാർത്ഥികൾക്ക് ഫർണീച്ചർ ,(മേശ ,കസേര )  ലാപ്പ് ടോപ്പ് ,തുടങ്ങി പദ്ധതികൾ  തൻ വർഷം നടപ്പാക്കിയിട്ടുണ്ട് .2021 - 2022  വാർഷിക  പദ്ധതിയിൽ  12  മത്സ്യ തൊഴിലാളികൾക്ക്  720000 ലക്ഷം  വകയിരുത്തി ,വള്ളവും ,വലയും നല്കിയിരുന്നു