09 May 2024 Thursday

വൈ​ദ്യു​തി ശ​രി​യാ​ക്കാ​നെ​ത്തി​, ആളില്ലാത്ത സമയത്ത് അടുത്ത വീട്ടിൽ കയറി ലൈംഗികാതിക്രമം; ലൈൻമാന് ത​ട​വ് ശിക്ഷ

ckmnews


തിരുവനന്തപുരം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം നടത്തിയ കേസിൽ കെ എ​സ് ഇ ​ബി ലൈ​ൻ​മാ​ന് ത​ട​വും പിഴ​യും ശിക്ഷ വിധിച്ച് കോടതി. സ്ത്രീകൾ​ക്കും കു​ട്ടി​ക​ൾ​ക്കും എതിരെയുള്ള ലൈം​ഗി​ക അ​തി​ക്ര​മ കു​റ്റ​കൃ​ത്യ​ങ്ങ​ൾ വി​ചാ​ര​ണ ചെ​യ്യു​ന്ന ആ​റ്റി​ങ്ങ​ൽ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെഷ​ൽ കോടതി, ജില്ലാ​ ജ​ഡ്ജി ടി പി പ്ര​ഭാ​ഷ് ലാ​ൽ ആ​ണ് പ്ര​തി​ക്ക് ശി​ക്ഷ വി​ധി​ച്ച​ത്. മു​ട്ടു​ക്കോ​ണം സ്വ​ദേ​ശി അ​ജീ​ഷ് കുമാറിനെ ആണ്​ കു​റ്റ​ക്കാ​ര​നാ​യി കണ്ടെത്തി ശിക്ഷ വി​ധി​ച്ച​ത്.

2016 ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. വീ​ടി​ന് സ​മീ​പം വൈ​ദ്യു​തി ക​ണ​ക്ഷ​ൻ ശരിയാക്കാനെത്തിയ ലൈ​ൻ​മാ​ൻ കുട്ടിയുടെ വീ​ട്ടി​ൽ ആരുമില്ലെ​ന്ന്​ മനസ്സിലാ​ക്കു​ക​യും അ​തി​ക്ര​മി​ച്ച് ക​യ​റി പെ​ൺ​കു​ട്ടി​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്​​തെ​ന്ന​താ​ണ്​ പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. സഹപ്രവർത്ത​ക​നും പ്ര​തി​യെ നേരിൽ ക​ണ്ടെ​ന്ന്​ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ സ​മീ​പ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ പ്ര​ധാ​ന സാ​ക്ഷി​ക​ൾ കോടതിയിൽ കൂറുമാറി​യി​രു​ന്നു.


കു​ട്ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള ലൈം​ഗി​കാ​തിക്ര​മം ത​ട​യു​ന്ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക്ക് മൂ​ന്നു വ​ർ​ഷം കഠിനതടവും, 20,000 രൂ​പ പി​ഴ ശി​ക്ഷ​യും, വീ​ട്ടി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്ന കു​റ്റ​ത്തി​ന് ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു മാ​സം ക​ഠി​ന​ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. 20,000 രൂ​പ പിഴത്തു​ക കെ​ട്ടി​വെ​ക്കു​ന്ന​പ​ക്ഷം അ​ത് ന​ഷ്ട​പ​രി​ഹാ​ര​​മെ​ന്ന നി​ല​ക്ക്​ അ​തി​ജീ​വി​ത​ക്ക്​ ന​ൽ​ക​ണ​മെ​ന്നും പി​ഴ​ത്തു​ക കെ​ട്ടി​വെ​ക്കാ​ൻ വീ​ഴ്ച വ​രു​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രതി ആ​റു​മാ​സം ക​ഠി​ന​ത​ട​വ് കൂ​ടു​ത​ലാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. ശി​ക്ഷ ഒ​രേ കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും വി​ചാ​ര​ണ​ത്ത​ട​വു​കാ​ലം ശിക്ഷാ​യി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു.


പ​ള്ളി​ക്ക​ൽ ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കി​ര​ണാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ 12 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 18 രേഖക​ൾ തെ​ളി​വാ​യി ന​ൽ​കു​ക​യും ചെ​യ്തു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം മു​ഹ​സി​ൻ ഹാ​ജ​രാ​യി.