26 April 2024 Friday

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ റോഡരിയിലെ സുരക്ഷ തൂണിൽ ഇടിച്ചു

ckmnews

പെരുമ്പിലാവ് : സംസ്ഥാനപാതയിലെ പെരുമ്പിലാവ് കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട കാർ റോഡരികയിലെ സുരക്ഷ തൂണിൽ ഇടിച്ച് യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കിംസ് പാർക്ക് ഓഡിറ്റോറിയത്തിന് മുൻപിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.കുന്നംകുളം ഭാഗത്ത് നിന്നും ചങ്ങരംകുളംഭാഗത്തേക്ക് പോവുകയായിരുന്ന കേച്ചേരി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.