08 May 2024 Wednesday

അരക്കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

ckmnews


വയനാട് ബത്തേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അരക്കിലോ എംഡിഎംഎ ലഹരുമരുന്നുമായെത്തിയ മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവള്ളി വാവാട് പുൽക്കുഴിയിൽ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിൽ പീടികയിൽ ജാസിം അലി (26), പുതിയ വീട്ടിൽ അഫ്താഷ് (29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രിയോടെയായിരുന്നു മൂവരും പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷും സംഘവും ദേശീയപാതയില്‍ മുത്തങ്ങ ആര്‍ടിഒ ചെക്ക് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്.


ഒരു മില്ലിഗ്രാം എംഡിഎംഎ പിടികൂടിയാൽത്തന്നെ അത് അതീവഗുരുതര കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. ആർടിഒ ചെക്ക്പോസ്റ്റിലടക്കം വ്യാപക പരിശോധന നടത്തിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണ് ഇത്.