09 May 2024 Thursday

നിയമസഭാ സംഘർഷം; സ്പീക്കറിന് പരാതിനൽകി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ

ckmnews


നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സ്പീക്കറിന് പരാതിനൽകി അഞ്ച് പ്രതിപക്ഷ എംഎൽഎമാർ. കെകെ രമ, ഉമാ തോമസ്, ടിവി ഇബ്രാഹിം, സനീഷ് കുമാർ, എകെഎം അഷ്റഫ് എന്നിവരാണ് സ്പീക്കറിന് പരാതി നൽകിയത്. വാച്ച് ആൻഡ് വാർഡ് തങ്ങളെ മർദിച്ചു, ഇവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉയർത്തിക്കൊണ്ടാണ് പരാതി. 


നിയമസഭയിലെ കയ്യാങ്കളിയുടെ പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ട് മണിക്കാണ് യോഗം. ഇന്നത്തെ കയ്യങ്കളോയുടെ പശ്ചാത്തലത്തിൽ സ്‌പീക്കറും നിയമസഭാ സെക്രട്ടറിയും നടത്തിയ കൂടിയാലോചനകൾക്ക് ശേഷമാണ് കക്ഷിനേതാക്കളുടെ യോഗം വിളിക്കാൻ തീരുമാനമാകുന്നത്. നിയമസഭയിൽ ഇന്ന് നടന്ന സംഘർഷവും കയ്യാങ്കളിയും അസ്വാഭാവികമെന്നാണ് വിലയിരുത്തൽ. ഇതിനൊരു പരിഹാരം കണ്ടെത്താനാണ് യോഗം. യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്ന സൂചനകളാണ് വരുന്നത്.


നിരന്തരം പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ ആവശ്യങ്ങളെ സ്‌പീക്കർ തള്ളുന്ന സാഹചര്യത്തിൽ നാളേറെ യോഗം നിർണായകമാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ സ്‌പീക്കർ ഹനിക്കുന്നു എന്ന ആരോപണവുമുണ്ട്. ഇന്ന് ഉണ്ടായ സംഘർഷത്തിൽ പ്രതിപക്ഷ എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു എന്ന ആരോപണം കൂടി പ്രതിപക്ഷം മുന്നോട്ട് വെക്കുന്നുണ്ട്.