വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം

എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2023 - 2024 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം.ഇതോടെ വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ച പൊന്നാനി താലൂക്കിലെ ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മാറി. മലപ്പുറം ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ എം. കെ.റഫീഖ,എഡിഎം മെഹറലി,എംഎൻ ജില്ലാ പ്ലാനിംഗ് ഓഫീസർ എഡി.ജോസഫ്,ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ഡി പിസി യോഗം അംഗീകാരം നൽകിയത്.
ഭരണസമിതിയുടെയും,ഉദ്യോഗസ്ഥരുടെയും,കൂട്ടായ പരിശ്രമത്തിന്റെ ഫലമായായും,ആസൂത്രണ സമിതി വർക്കിംഗ് ഗ്രൂപ്പ്
അംഗങ്ങളുടെ സഹകരണം കൊണ്ടുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതികൾക്ക് അംഗീകാരം നേടാൻ കഴിഞ്ഞതെന്നും വാർഷിക പദ്ധതിയിൽ ഭവന ആരോഗ്യ ശുചിത്വ പദ്ധതികൾക്ക് ഊന്നൽ നല്കിയും ഉത്പാദന സേവന കുടിവെള്ള മേഖലക്ക് പ്രാധാന്യം നല്കിയും പശ്ചാത്തലം തെരുവ് വിളക്ക് വനിത വിദ്യഭ്യാസം ശിശു ഭിന്ന ശേഷി അതി ദാരിദ്ര നിർമ്മാർജ്ജനം പ്രദേശിക ടൂറിസം ദുരന്ത നിവാരണം തുടങ്ങി മറ്റ് മേഖലയിലെ പദ്ധതികൾക്ക് പരിഗണ നല്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതികൾക്ക് രൂപം നല്കിയിട്ടുള്ളതെന്നും പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു