10 June 2023 Saturday

നൃത്ത വേദിയിൽ തിളങ്ങുന്ന സർഗ്ഗയെ ഉപഹാരം നൽകി അനുമോദിച്ചു

ckmnews

നൃത്ത വേദിയിൽ തിളങ്ങുന്ന സർഗ്ഗയെ ഉപഹാരം നൽകി അനുമോദിച്ചു


എരമംഗലം:നൃത്ത വേദിയിൽ തിളങ്ങുന്ന മാറഞ്ചേരി മുക്കാല ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സർഗ്ഗയെ മാറഞ്ചേരി വടമുക്ക് അയോധ്യ നഗർ കരിങ്കാളിക്കമ്മറ്റി ഭാരവാഹി പി.ഭരതൻ ഉപഹാരം നൽകി അനുമോദിച്ചു. സർഗ്ഗ ഇതിനോടകം അമ്പത്തി അഞ്ച് വേദികളിൽ നൃത്തം ചെയ്തിട്ടുണ്ട്. ഉപഹാര സമർപ്പണ ചടങ്ങിൽ ബി ബീഷ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു.ബിനീഷ് തെക്കേക്കര, പി.എം.ഷാജി, കെ. ഷനുബ് എന്നിവർ സംസാരിച്ചു. മാറഞ്ചേരി വടമുക്ക് തെക്കേക്കര സുരേഷിൻ്റെയും റീജയുടേയും മകളാണ് സർഗ്ഗ. സഹോദരൻ സൂര്യോദയ് ഇതേ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയാണ്