26 April 2024 Friday

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ckmnews

വെളിയങ്കോട്  ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു


വെളിയങ്കോട്  ഗ്രാമ പഞ്ചായത്തിൻ്റെ  2022 -  2023  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  വയോജങ്ങൾക്ക്  കട്ടിൽ വിതരണ പദ്ധതിയുടെ ഉദ്ഘാടനം കല്ലാട്ടേൽ ഷംസു നിർവ്വഹിച്ചു.പഴഞ്ഞി SKDI ഇംഗ്ലീഷ് മീഡിയം  സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ  വൈസ്  പ്രസിഡൻ്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ചു.സ്റ്റാൻ്റിംഗ്  കമ്മിറ്റി  ചെയർമാൻ മജീദ്  പാടിയോടത്ത് ,മെമ്പർമാരായ മുസ്തഫ  മുക്രിയത്ത് ,റമീന ഇസ്മയിൽ , ഹുസ്സൈൻ പാടത്ത കായിൽ  , സുമിത  രതീഷ് ,  ഷരീഫ മുഹമ്മദ് കെ. വേലായുധൻ , ഹസീന ഹിദായത്ത് ,  സബിത പുന്നക്കൽ ,  പി.  പ്രിയ തുടങ്ങിയവർ  സംസാരിച്ചു.ഐ. സി. ഡി. എസ് , സൂപ്പർവൈസർ 

പി. അംബിക സ്വാഗതവും  വാർഡ് മെമ്പർ  റസ്ലത്ത് സെക്കീർ നന്ദിയും  പറഞ്ഞു.വയോജനങ്ങൾക്ക് കട്ടിൽ ഭിന്നശേഷി സ്കോളർഷിപ്പ് 

ഭിന്നശേഷി സഹായ ഉപകരണ വിതരണം ,സാഫല്യം,സദ്ഗമയ പദ്ധതികൾ,അലോപ്പതി , ആയുർവേദ , ഹോമിയോ  മരുന്ന്  വിതരണം  തുടങ്ങി ഒട്ടനവധി  ക്ഷേമപദ്ധതികൾ ഗ്രാമ പഞ്ചായത്ത്  തൻ വർഷം  നടപ്പിലാക്കി വരുന്നുണ്ടന്ന് പ്രസിഡന്റ് കല്ലാട്ടേൽ  ഷംസു  അറിയിച്ചു .