26 April 2024 Friday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ckmnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു


എരമംഗലം:2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ബ്ലോക്ക് വികസന സെമിനാർ ഒഎൻവി ഹാളിൽ നടന്നു .വൈസ് പ്രസിഡന്റ് സൗദാമിനി യുടെ അധ്യക്ഷതയിൽ ചേർന്ന സെമിനാൽ പ്രസിഡന്റ് അഡ്വക്കറ്റ് ഇ സിന്ധു ഉൽഘാടനം ചെയ്തു.23-24 വാർഷിക പദ്ധതിരേഖ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെർപേഴ്സൺ എഎച്ച് റംഷീന അവതരിപ്പിച്ചു.ആകെ 9.5 കോടിയുടെ 91 പദ്ധതികളും സാമ്പത്തിക സ്രോതസ്സുകളും വിശദമായി അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് എന്ന സംവിധാനത്തിൽ സർക്കാർ നിർദേശിക്കുന്ന എല്ലാ മേഖല കളെയും സ്പർശിച്ചു കൊണ്ടും ത്രിതല തദ്ദേശ സ്ഥാപനങ്ങളോട് സംയോജിതമായും വിവിധ ഡിപ്പാർട്ടുമെന്റ് പദ്ധതികളെ ഏകോപിപ്പിച്ചു മാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.കൃഷി അടക്കമുള്ള ഉല്പാദന മേഖല , സംരംഭങ്ങൾ   വനിത -പൊതു വിഭാഗം -പട്ടിക ജാതി വിഭാഗം ഭിന്നശേഷി രക്ഷിതാക്കൾ എന്നിവർക്കും ,ഭവന പദ്ധതികൾ , ഭിന്നശേഷി സംരക്ഷണ പദ്ധതികൾ , വയോജന പദ്ധതികൾ ,ജൈവ വൈവിധ്യ പരിപാലനം ,മണ്ണ് ജലസംരക്ഷണ പദ്ധതികൾ അടക്കം സുസ്ഥിര വികസനം ലക്ഷ്യമാക്കിയാണ് ഓരോ പദ്ധതിക്കാലവും കടന്നു പോകുന്നതെന്ന് പ്രസിഡന്റ് ഉൽഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രെസിഡന്റുമാരായ ബിനീഷ മുസ്തഫ ,മിസ്‌രിയ സൈഫുദ്ധീൻ , അബ്ദുൽ അസീസ് , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ആരിഫ നാസർ ,എകെ സുബൈർ , ബ്ലോക്ക് ജനപ്രതിനിധികളായ രാമദാസ് മാഷ് ,താജുന്നീസ , പി റംഷാദ് ,കെസി ശിഹാബ് ,വിവി കരുണാകരൻ , ആശാലത , റീസാ പ്രകാശ് , സൈദ് പുഴക്കര പ്രകാശൻ ആലങ്കോട് , ലീന മുഹമ്മദലി അടക്കമുള്ളവർ സംസാരിച്ചു.വിവിധ അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു .ജോയിന്റ് ബിഡിഒ സിബി കുമാർ സ്വാഗതവും ജി ഇ ഓ ജമാലുദ്ധീന് ടി നന്ദിയും അറിയിച്ചു .