26 April 2024 Friday

വെളിയങ്കോട് ഗ്രാമപഞ്ചായത്ത് ഗാർഹിക ബയോഗ്യാസ് വിതരണം ചെയ്തു

ckmnews

വെളിയങ്കോട്  ഗ്രാമപഞ്ചായത്ത് ഗാർഹിക ബയോഗ്യാസ് വിതരണം ചെയ്തു


എരമംഗലം:വെളിയംകോട  ഗ്രാമ പഞ്ചായത്ത്  2022 - 23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വീടും പരിസരവും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനൊപ്പം ഊർജ്ജ സംരക്ഷണം കൂടി ലക്ഷ്യമിട്ട് നടപ്പാക്കുന്ന ബയോഗ്യാസ് വിതരണം  പദ്ധതിയുടെ  ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കല്ലാട്ടേൽ ഷംസു  നിർവ്വഹിച്ചു.എട്ട് ലക്ഷം  രൂപയാണ്  പദ്ധതിക്ക്  വാർഷിക പദ്ധതിയിൽ  വകയിരുത്തിയിരിക്കുന്നത്. വി . ഇ. ഒ.  ജയേഷ്. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ  വികസന കാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ മജീദ് പാടിയോടത്ത് അധ്യക്ഷനായി.പഞ്ചായത്ത്‌ സെക്രട്ടറി  

വി.എ .ഉണ്ണികൃഷ്ണൻ,ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ സെയ്ത്  പുഴക്കര , അസിസ്റ്റന്റ് സെക്രട്ടറി  കവിത ,ജൂനിയർ  സൂപ്രണ്ട്  അരുൺലാൽ,ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ  റമീന ഇസ്മയിൽ ,  ഷീജ സുരേഷ് ,  റസ് ലത്ത്  സെക്കീർ , തുടങ്ങിയവർ സംസാരിച്ചു.വി. ഇ. ഒ ശ്രീജിത്ത്‌ നന്ദി പറഞ്ഞു. 14500  രൂപ യൂണിറ്റ് കോസ്റ്റ് ഉള്ള ബയോഗ്യാസ് പ്ലാന്റ് ,    ഗുണഭോക്ത വിഹിതമായ  3320 രൂപക്കാണ്  ഗുണഭോക്താക്കൾക്കു വിതരണം ചെയ്യുന്നത്.