08 May 2024 Wednesday

മലപ്പുറത്തെ കുട്ടികൾ ഇനി നീന്തി തുടിക്കും:സൗജന്യ നീന്തൽ പരിശീലനം തുടങ്ങി

ckmnews


മലപ്പുറം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് തന്നെ നിരന്തരമായി വ്യത്യസ്ത പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന മലപ്പുറം നഗരസഭയിൽ നഗരസഭ പ്രദേശത്ത് മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും നീന്തൽ പരിശീലനം സൗജന്യമായി നൽകുന്ന പദ്ധതിക്ക് മലപ്പുറത്ത് തുടക്കം കുറിച്ചു.വിദ്യാർത്ഥികൾക്ക് എൽ എസ് എസ്,  യു എസ് എസ് സൗജന്യ പരിശീലനം കേന്ദ്ര സർവകലാശാല പ്രവേശനത്തിനുള്ള സി യു ഇ ടി എൻട്രൻസ് പരിശീലനം,വിദ്യാർത്ഥികൾക്ക് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വേണ്ടി കലാ മേഖലയിൽ പ്രത്യേക പരിശീലന പദ്ധതി, കായിക മേഖലയിൽ ദേശീയ സംസ്ഥാന മത്സരങ്ങളിൽ  കുട്ടികൾക്ക് പങ്കെടുക്കുന്നതിന് വേണ്ടി നടത്തുന്ന കായിക പരിശീല പദ്ധതികൾ,വിദേശ ഭാഷ പഠിപ്പിക്കുന്നതിന് വേണ്ടി വിദ്യാർഥികൾക്ക് വേണ്ടി ആരംഭിച്ച ഫോറിൻ ലാംഗ്വേജ് പ്രോഗ്രാം,വിദ്യാർത്ഥികൾക്ക് സൗജന്യ കളരി പരിശീലനം ഇത്തരം വേറിട്ട നിരവധി പദ്ധതികളാണ് മലപ്പുറം നഗരസഭയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് മലപ്പുറം നഗരസഭയുടെ കീഴിലെ നീന്തൽ പരിശീലനം നടപ്പിലാക്കുന്നത്.ഈ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് നഗരസഭാ പ്രദേശത്തെ മുഴുവൻ  സർക്കാർ ,എയ്ഡഡ്, അൺ എയിഡഡ് യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന നീന്തൽ പരിശീലന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം കോട്ടപ്പടി കോരങ്ങോട് നഗരസഭ അധീനതയിലെ കുളം പരിസരത്ത് നഗരസഭാ ചെയർമാൻ മുജീബ് കാടേരി നിർവഹിച്ചു.വിദ്യാഭ്യാസ- കലാ-കായിക കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം അധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ മറിയുമ്മ ഷെരീഫ് കോണോത്തൊടി, സി.പി ആയിഷാബി, നഗരസഭ കൗൺസിലർമാരായ മഹമൂദ് കോതേങ്ങൾ, സജീർ കളപ്പാടൻ, ശിഹാബ് മൊടയങ്ങാടൻ, പദ്ധതി കോഡിനേറ്റർ നിലോഫർ തുടങ്ങിയവർ സംസാരിച്ചു.