01 May 2024 Wednesday

അപർണബാലമുരളിയോട് മോശം പെരുമാറ്റം; ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ

ckmnews

കൊച്ചി: കോളേജ് യൂണിയൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ സ്റ്റാഫ് കൗൺസിൽ യോഗം കൂടിയാണ് വിദ്യാർഥിക്ക് ഒരാഴ്ചത്തെ സസ്പെൻഷൻ നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ ഡോ. ബിന്ദു എം നമ്പ്യാർ  പറഞ്ഞു.


ഒരു ലോ കോളേജ് വിദ്യാർഥി എന്ന നിലയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു.