26 April 2024 Friday

എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന് തീയിട്ട സംഭവത്തിൽ ബിജെപി പ്രതിഷേധിച്ചു

ckmnews

ചങ്ങരംകുളം:ഉണ്ണി മുകുന്ദൻ നായകനായിട്ടുള്ള മാളികപ്പുറം സിനിമ,   ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടയുവാവിന്റെ സ്ഥാപനം കത്തിച്ചതിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എരമംഗലത്ത് ലൈറ്റ് ആൻഡ് സൗണ്ട് നടത്തുന്ന യുവാവ് തൻ്റെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന അയ്യപ്പൻ വിളക്കിന് അലങ്കാരത്തിനായി ഉപയോഗിക്കുന്ന സ്വാമിയുടെ ഫോട്ടോകളും അലങ്കാര വിളക്കുകളുമാണ് അഗ്നിക്കിരയാക്കിയിട്ടുള്ളത്.മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശാസ്താവിന്റെ വിശ്വാസികൾ വൃഥാനുഷ്ടാനത്തിൽ ഇരിക്കുന്ന ഈ സമയത്താണ് ഇത്തരമൊരു അക്രമണം നടന്നിട്ടുള്ളത്

മാളിക്കപ്പുറം സിനിമയെ അഭിനന്ദിച്ച് കൊണ്ട്  സ്ഥാപനത്തിൻ്റെ ഉടമയായ സിപിഐ നേതാവിട്ട,ഫെയ്സ്ബുക്ക് പോസ്റ്റാണ് സിപിഎം സൈബർ പോരാളികളുടെ അക്രമത്തിലും തീവെപ്പിലും കലാശിച്ചത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘപരിവാർ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാർ സ്ഥലം സന്ദർശിച്ചു.പ്രസാദ് പടിഞ്ഞാക്കര  ടി ഗോപാലകൃഷ്ണൻ ശ്രീനിവാരനാട്ട്,ജനാർദ്ദനൻപട്ടേരി പ്രഭാകരൻ വെളിയങ്കോട്,രാമകൃഷ്ണൻ നരണിപ്പുഴ,എം വിനയകുമാർ,സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു