26 April 2024 Friday

ജി.എച്ച്.എസ്.എസ് മാറഞ്ചേരി സ്കൂളിലെ എസ്.പി.സിയുടെ മൂന്നു ദിവസത്തെ ക്യാമ്പിന് തുടക്കമായി

ckmnews

ജി.എച്ച്.എസ്.എസ് മാറഞ്ചേരി സ്കൂളിലെ എസ്.പി.സിയുടെ മൂന്നു ദിവസത്തെ ക്യാമ്പിന് തുടക്കമായി 


എരമംഗലം:ജി.എച്ച്.എസ്.എസ് മാറഞ്ചേരി സ്കൂളിലെ എസ്.പി.സിയുടെ മൂന്നുദിവസത്തെ ക്രിസ്തുമസ് വെക്കേഷൻ ക്യാമ്പിന് തുടക്കമായി.പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മിഥുൻ എസ്.വി എസ്പിസി പതാക ഉയർത്തി ക്യാമ്പിന് തുടക്കം കുറിച്ചു.സ്കൂൾ എച്ച് എം സരസ്വതി.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ  എ കെ സുബൈർ   അധ്യക്ഷത വഹിച്ചു.മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ്‌ പ്രസാദ് ചക്കാലക്കൽ,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ്,വാർഡ് മെമ്പർ മാധവൻ.ടി , ഡെപ്യൂട്ടി എച്ച് എം അജിത വി.എൻ,സുനിൽ കുമാർ ( പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ )എന്നിവർ ആശംസകൾ അറിയിച്ചു.സൗമ്യ (പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ )നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ ആക്ടിവിറ്റികളോട് കൂടിയ ക്ലാസുകളും നടന്നു.