27 April 2024 Saturday

പെരുമ്പടപ്പിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ckmnews

പെരുമ്പടപ്പിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി


എരമംഗലം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പാലപ്പെട്ടി തട്ടുപ്പറമ്പ് സ്വദേശി തെക്കൂട്ട് അബ്ദുൾ നാസർ മകൻ മുഹമ്മദ് നബീൽ (26)നെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്.പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം,കുറ്റകരമായ നരഹത്യാ ശ്രമം, ആയുധമുപയോഗിച്ച് ആക്രമിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസ്സം ചെയ്യൽ ,മുതലുകൾക്ക് നാശനഷ്ടം വരുത്തൽ, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തൽ,തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് നബീൽ.ഗുണ്ടാ അക്രമങ്ങളെ തടയുന്നതിനായി മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് മുഖേന  സമർപ്പിച്ച റിപോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഐപിഎസ് ആണ് ഒരുവർഷത്തേക്ക് മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി  ഉത്തരവിറക്കിയത്.ഇയാൾ ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലോ,ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിലോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു.