08 May 2024 Wednesday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു; 10 വയസുകാരിക്ക് ദാരുണാന്ത്യം

ckmnews

പത്തനംതിട്ട : എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം. ചെന്നൈ കാമ്പ്രം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. പതിനേഴ് തീർത്ഥാടകർക്കാണ് പരുക്കേറ്റത് . 


മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.

കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു.