27 April 2024 Saturday

പോറ്റമ്മ നാടിന് സ്നേഹാദരവേകി മാറഞ്ചേരിക്കാരുടെ ആഘോഷപന്തൽ : പരിച്ചകം ഫാൽക്കൻസ് ചാമ്പ്യന്മാർ

ckmnews

ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മാറഞ്ചേരി പഞ്ചായത്ത് പ്രവാസി കൂട്ടായ്മ തണ്ണീർ പന്തൽ സംഘടിപ്പിച്ച ടെൻ എക്സ്  പ്രോപ്പർട്ടീസ് ആഘോഷപ്പന്തൽ ഏഴാം പതിപ്പിൽ ടീം പരിച്ചകം ഫാൽക്കൻസ് ചാമ്പ്യന്മാരായി. പുറങ്ങ് ഫൈറ്റേഴ്‌സ് രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനം മുക്കാല ടസ്കേർസും താമലശ്ശേരി ടൈഗേഴ്സും പങ്കിടുകയും ചെയ്തു.മുഖ്യ ആകർഷണമായ വടംവലി മത്സരത്തിൽ പുറങ്ങ് ഫൈറ്റേഴ്‌സ് ജേതാക്കളായി. പരിച്ചകം ഫാൽക്കൻസും വടമുക്ക് വാരിയേഴ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.സ്ത്രീ വിഭാഗം മത്സരങ്ങളിൽ ക്യുൻസ് ഫാൽക്കൻസ് പരിച്ചകം ഒന്നാം സ്ഥാനവും ക്യുൻസ് ഫൈറ്റേഴ്‌സ് പുറങ്ങ് രണ്ടാം സ്ഥാനവും ക്യുൻസ് ടീം മാസ്റ്റർപാടി മൂന്നാം സ്ഥാനം നേടി.  കിഡ്സ് ആൻഡ് ടീൻസ് വിഭാഗത്തിൽ ജൂനിയർ ഫാൽക്കൻസ് പരിച്ചകം ഒന്നാമതും ജൂനിയർ പാന്തേഴ്സ് പനമ്പാട് രണ്ടും ജൂനിയർ സെന്റർ ചലഞ്ചേഴ്‌സ് മൂന്നും സ്ഥാനം നേടി.


പ്രോഗ്രാം ചെയർമാൻ ഷുക്കൂർ മന്നിങ്ങയിൽ സ്വാഗതം പറഞ്ഞ ചടങ്ങ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ സിന്ധു ഉദ്‌ഘാടനം നിർവഹിച്ചു കൊണ്ട് മാറഞ്ചേരി ഗവണ്മെന്റ് സ്‌കൂളിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു. 


വിവിധ മത്സരങ്ങളും കലാപരിപാടികളും ഉൾപ്പെടുത്തിയ മുഴുവൻ ദിന പരിപാടിയിൽ ബഷീർ സിൽസില അദ്ധ്യക്ഷത വഹിച്ചു. സുകേഷ് ഗോവിന്ദനുള്ള തണ്ണീർ പന്തലിന്റെ ആദരം സഫാരി ഗ്രൂപ്പ് എം.ഡി മടപ്പാട്ട് അബൂബക്കർ സമർപ്പിച്ചു.


നിയാസ് എൻ.കെ,  അഷറഫ് ചുള്ളിയിൽ, പ്രോഗ്രാം ജോയിന്റ് കൺവീനർ അമീൻ, ചീഫ് കോർഡിനേറ്റർ ജലീൽ എം.പി, ടെൻ എക്‌സ് പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, ബഷീർ താമലശ്ശേരി, തണ്ണീർപന്തൽ മുഖ്യ രക്ഷാധികാരിയും റെഡ് പെപ്പർ ഗ്രൂപ്പ് എം.ഡി യുമായ നാസർ മന്നിങ്ങയിൽ, ഖദീജ മൂത്തേടത്ത്, ഫൈസൽ റാസി, തുടങ്ങിയവർ സംസാരിച്ചു.ശമൽ കരീം സ്റ്റാർ മാസ്റ്റർ ട്രേഡിങ്ങ്, എടപ്പാൾ ബാപ്പു, അജേഷ് റെഡ് പെപ്പർ എന്നിവർ സമ്മാനദാനം നടത്തി. തുടർന്ന് പ്രദീപ് ബാബുവും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി.