30 April 2024 Tuesday

യുവേഫ ചാമ്പ്യന്‍സ് ലീഗ്; ബാഴ്‌സലോണയെ തകര്‍ത്ത് പി എസ് ജി സെമിയില്‍

ckmnews


മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയെ തകര്‍ത്ത് പി എസ് ജി സെമിയില്‍. ആദ്യ പാദത്തില്‍ 2-3ന് പരാജയപ്പെട്ട ശേഷമാണ് പി എസ് ജിയുടെ തിരിച്ചുവരവ്. രണ്ടാം പാദത്തില്‍ 4-1ന് പി എസ് ജി വിജയിച്ചു. ഇതോടെ അന്തിമ ഫലം 6-4 എന്നായി. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ പി എസ് ജി വിജയത്തില്‍ നിര്‍ണായകമായി.


29-ാം മിനിറ്റില്‍ റൊണാള്‍ഡ് അറൗജോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്. പിന്നാലെ ലാമിന്‍ യമാലിനെ പിന്‍വലിക്കേണ്ടി വന്നത് ബാഴ്‌സയുടെ ആക്രമണം ദുര്‍ബലമാക്കി.രണ്ടാം പാദത്തിന്റെ ആദ്യ പകുതിയില്‍ റാഫീഞ്ഞയുടെ ഗോളില്‍ ബാഴ്‌സ ലീഡ് ഉയര്‍ത്തി.


40-ാം മിനിറ്റില്‍ ഒസ്മാന്‍ ഡെംബെലെ പി എസ് ജിയ്ക്കായി ഗോള്‍ നേടി. 54-ാം മിനിറ്റില്‍ വിറ്റിഞ്ഞ സ്‌കോര്‍ബോര്‍ഡ് തുല്യമാക്കി. 61-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 89-ാം മിനിറ്റില്‍ എംബാപ്പെ തന്റെ രണ്ടാം ഗോളും പൂര്‍ത്തിയാക്കി.