26 April 2024 Friday

ക്വാർട്ടർ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളത്തിൽ; എതിരാളികൾ ദക്ഷിണ കൊറിയ, ക്രൊയേഷ്യ ജപ്പാനെ നേരിടും

ckmnews

ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് കരുത്തരായ ബ്രസീൽ ഇന്നിറങ്ങും. ദക്ഷിണ കൊറിയയാണ് എതിരാളികൾ. മറ്റൊരു പ്രീ ക്വാർട്ടറിൽ ക്രൊയേഷ്യ ഇന്ന് ജപ്പാനെ നേരിടും. ക്രൊയേഷ്യ – ജപ്പാൻ മത്സരം ഇന്ത്യൻ സമയം രാത്രി 8.30നും ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നും നടക്കും. ഏഷ്യൻ ടീമുകൾ അട്ടിമറിക്കരുത്ത് കാട്ടിയ ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.