വണ്‍ മില്യണ്‍ ഗോള്‍’വൺ മില്യൻ ഗോളിൽ പങ്കാളികളായി ജനപ്രതിനിധികളും

വണ്‍ മില്യണ്‍ ഗോള്‍’വൺ മില്യൻ ഗോളിൽ പങ്കാളികളായി ജനപ്രതിനിധികളും
എരമംഗലം:2022 ഖത്തർ ഫുട്ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന സ്പോർട്സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന‘വണ്‍ മില്യണ്‍ ഗോള്‍’ക്യാമ്പയിന് മലപ്പുറം ജില്ലയിൽ തുടക്കമായി.എരമംഗലം സി.എം.എം.യു.പി.
പ്രസ്തുത പരിപാടിയുടെ ഉൽഘാടനം വെളിയംകോട് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മജീദ് പാടിയോടത്ത് ഗോൾ നേടി ഉൽഘാടനം ചെയ്തു.സെയ്ത് പുഴക്കര (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),ഷീജ സുരേഷ് (വാർഡ് മെമ്പർ ) എന്നിവർ തുടർ ഗോളുകൾ നേടി. ക്ഷണിതാക്കളാണ്.പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
പിടിഎ പ്രസിഡണ്ട് പ്രഗിലേഷ് ശോഭ അധ്യക്ഷനായി. പി.ടി.എ. എക്സിക്യുട്ടിവ് അംഗം സുരേഷ്കാക്കനാത്ത്,ഹേമന്ത് മാസ്റ്റർ, ജസ്ന ടീച്ചർ,ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ഗോളടിച്ചു ചടങ്ങിൽ പങ്കാളികളായി.കായിക അധ്യാപകൻ ആനിഫ് മാസ്റ്റർ നന്ദി അറിയിച്ചു.